പാലോട്: നന്ദിയോട്, പെരിങ്ങമ്മല, പനവൂർ പഞ്ചായത്തുകളിൽ വ്യാപാര സ്ഥാപനങ്ങളിലെ സ്റ്റാഫുകൾക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നിർദ്ദേശങ്ങൾ കർശനമാക്കി പാലോട് പൊലീസ്. സ്ഥാപനങ്ങളിൽ സാനിറ്റൈസറും ഡബിൾമാസ്ക്കും ഗ്ലൗസും കർശനമായി ഉപയോഗിക്കണമെന്നും കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതണമെന്നും നിർദ്ദേശിച്ചു. നിലവിൽ 230 രോഗികളുള്ള പെരിങ്ങമ്മല പഞ്ചായത്തിൽ 5 മരണം സ്ഥിരീകരിച്ചു. കരിമൺകോട്, കൊച്ചുകരിക്കകം, ഇക്ബാൽ കോളേജ് എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാണ്. 3 മരണം സ്ഥിരീകരിച്ച നന്ദിയോട് പഞ്ചായത്തിൽ 195 പേർ രോഗബാധിതരാണ്. പഞ്ചായത്തുകളിൽ കാവൽ ഗ്രൂപ്പ്, ധ്രുത കർമ്മ സേന, ജാഗ്രതാസമിതി എന്നിവ പ്രവർത്തിക്കുന്നുണ്ട്.