parassala-thaluk-hospital

പാറശാല: പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഓക്‌സിജൻ സംവിധാനമുൾപ്പെടെ 24 കിടക്കകളടങ്ങിയ പുതിയ കൊവിഡ് കെയർ സെന്ററിന്റെ ഉദ്‌ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ.വിനുതകുമാരി,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത, വൈ.സതീഷ്, രാഹിൽ ആർ.നാഥ്‌, എം.സുനിൽ, ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്‌ണൻ, അഡ്വ.എസ്.അജയകുമാർ എന്നിവർ പങ്കെടുത്തു.