മലയിൻകീഴ് : കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിലിരുന്ന പേയാട് വിട്ടിയം കുറക്കോട്ടുകോണം ഷാലോം ഭവനിൽ മോഹൻകുമാറും(55),രോഗലക്ഷണങ്ങളെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മോഹൻകുമാറിന്റെ ഭാര്യ പിതാവ് സാനന്ദനും (80) മണിക്കൂറുർ വ്യത്യാസത്തിൽ മരിച്ചു.
നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെ 8 നാണ് മോഹൻകുമാർ മരിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വൈകിട്ട് 4 ന് സാനന്ദവും മരിച്ചു.സാനന്ദത്തിന്റെ ഭാര്യ : സുലോചന. മക്കൾ: പരേതനായ ആനന്ദരാജ്, ജയചിത്ര,റസ്റ്റീന.മരുമക്കൾ: മോഹൻകുമാർ,ജോസ് പ്രകാശ്. ജസ്മിയാണ് മോഹൻകുമാറിന്റെ മകൾ.
(ഫോട്ടോ അടിക്കുറിപ്പ്...മരിച്ച സാനന്ദം(80),മോഹൻകുമാർ(55)