lock-down-

തിരുവനന്തപുരം : കേരളം വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക്. അടച്ചിടൽ പരിഹാരമല്ലെന്നും നിയന്ത്രണം മാത്രമാണ് കൊവിഡിനെതിരെ ഫലപ്രദമായ മാർഗമെന്നും സർക്കാർ ആവർത്തിച്ചിരുന്നു. എന്നാൽ, കൊവിഡിന്റെ രണ്ടാം തരംഗം അതിശക്തമായതോടെ രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയും ആശുപത്രികൾ നിറയുകയും ചെയ്തു.

കൊവിഡിന്റെ ആദ്യഘട്ടത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പേ 2020 മാർച്ച് 23ന് സംസ്ഥാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കേന്ദ്രനിർദേശപ്രകാരം ലോക്ക് ഡൗൺ നീട്ടിയെങ്കിലും പിന്നീട് ഇളവുകൾ അനുവദിച്ചു. അടുത്തിടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് പോയപ്പോഴും കേരളത്തിൽ അത്തരമൊരു സ്ഥിതിയുണ്ടാകില്ലെന്നായിരുന്നു ആരോഗ്യവിദഗ്ദ്ധരും പറഞ്ഞിരുന്നത്.

എന്നാൽ ഏപ്രിൽ പകുതിയോടെ കാര്യങ്ങൾ കൈവിട്ടു. പ്രതിദിന രോഗികൾ 16ന് വീണ്ടും 10000 കടന്നു. പിന്നീട് രോഗികൾ പെരുകി. പ്രതിദിന രോഗവ്യാപന നിരക്കിലെ കുതിപ്പ് ആരോഗ്യവകുപ്പിനെയും സമ്മർദത്തിലാക്കി. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 30ലേക്ക് കുതിക്കുമ്പോൾ ജില്ലകളിൽ ഭൂരിഭാഗവും 25ശതമാനത്തിന് മുകളിലാണ്.ഐ.എം.എയും കെ.ജി.എം.ഒ.എയും ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകളും ലോക്ക് ഡൗൺ ആവശ്യപ്പെട്ടു. ഇതോടെയാണ് ഈമാസം നാലുമുതൽ സെമിലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ നിയന്ത്രണങ്ങൾ ഫലപ്രദമായില്ല. ആളുകൾ പലകാരണങ്ങളാൽ നിരത്തുകളിൽ സജീവമായി. സെമി ലോക്ക് ഡൗണലിലൂടെ ഉദ്ദേശ്യലക്ഷ്യം നടക്കില്ലെന്ന് പൊലീസും സർക്കാരിനെ അറിയിച്ചു. ഇത്തരമൊരു ഗുരുതര സാഹചര്യത്തിലാണ് വീണ്ടും ലോക്ക് ഡൗൺ അനിവാര്യമായത്.

സർക്കാരിന് ചികിത്സാ, പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനുള്ള ചെറിയ ഇടവേള കൂടിയാണിത്. ഇക്കുറി ലോക്ക്‌ഡൗണിന് മുമ്പ് ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ കരുതിവയ്ക്കാൻ രണ്ടു ദിവസത്തെ സാവകാശം കിട്ടി.

 സ​മ്പ​ദ് ​ഘ​ട​ന​ ​വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

​മ​റ്റ് ​പോം​വ​ഴി​ക​ളി​ല്ലെ​ങ്കി​ലും,​ ​ഒ​മ്പ​ത് ​ദി​വ​സ​ത്തെ​ ​ലോ​ക്ക് ​ഡൗ​ൺ​ ​സം​സ്ഥാ​ന​ത്തെ​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യെ​ ​വീ​ണ്ടും​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കും..​ഓ​ഖി​ ​ദു​ര​ന്തം,​ ​ര​ണ്ട് ​പ്ര​ള​യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​മൂ​ലം​ ​തി​രി​ച്ച​ടി​ ​നേ​രി​ട്ട​ ​സം​സ്ഥാ​ന​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​ ​കൊ​വി​ഡി​ന്റെ​ ​ഒ​ന്നാം​ഘ​ട്ട​ത്തെ​ ​ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ഴാ​ണി​ത്.
ഏ​താ​ണ്ടെ​ല്ലാ​ ​ജ​ന​വി​ഭാ​ഗ​ത്തെ​യും​ ​ലോ​ക്ക് ​ഡൗ​ൺ​ ​പ്ര​തി​കൂ​ല​മാ​യ​ ​ബാ​ധി​ക്കും.​ ​ടൂ​റി​സം,​ ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മേ​ഖ​ല​ ​ഏ​താ​ണ്ട് ​നി​ശ്ച​ല​മാ​യി​ക്ക​ഴി​ഞ്ഞു.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​തൊ​ഴി​ൽ​ ​ന​ഷ്ട​പ്പെ​ടും.​ ​ഗ​താ​ഗ​ത​ ​മേ​ഖ​ല​ ​സ്തം​ഭ​ന​ത്തി​ലാ​വും.​ ​ഈ​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കുംഅ​നു​ബ​ന്ധ​മേ​ഖ​ല​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്കും ആ​ശ്ര​യ​മി​ല്ലാ​താ​വും.​ ​വ്യാ​പാ​ര​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​ക​ളി​ലെ​ ​നി​ശ്ച​ലാ​വ​സ്ഥ​യും​ ​തൊ​ഴി​ൽ​ ​രാ​ഹി​ത്യ​മു​ണ്ടാ​ക്കും.​ ​ബാ​ങ്കു​ക​ളി​ൽ​ ​നി​ന്ന് ​വാ​യ്പ​യെ​ടു​ത്ത് ​ചെ​റു​കി​ട​ ​സം​രം​ഭ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​വ​രും​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടും.​ ​വ്യാ​പാ​ര​ ​മേ​ഖ​ല​ക​ളി​ലെ​ ​മാ​ന്ദ്യം​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​നി​കു​തി​ ​വ​രു​മാ​ന​ത്തെ​യും​ ​ബാ​ധി​ക്കും.