d

തിരുവനന്തപുരം:ജില്ലയിൽ ഇന്ന് 19 സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്‌സിൻ നല്‍കും. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും കൊവാക്‌സിനാണ് നല്‍കുന്നത്. മറ്റുള്ള സ്ഥാപനങ്ങളിൽ കൊവിഷീൽഡ് വാക്സിന്‍ നൽകും. വാക്‌സിനേഷൻ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കളക്ടർ ഡോ.നവ്‌ജോത് ഖോസ നിർദ്ദേശിച്ചു.തൊട്ടടുത്തുള്ള ആളുമായി രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം.വാക്സിനേഷനായി എത്തുന്നവർ ഡബിൾ മാസ്ക് ധരിക്കണം.സ്വകാര്യ ആശുപത്രിയിൽ ആദ്യ ഡോസ് എടുത്തവർ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്ന് രണ്ടാമത്തെ ഡോസ് എടുക്കേണ്ടതാണ്.എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതൽ അടുത്ത ദിവസത്തേക്കുള്ള രജിസ്ട്രേഷന്‍ സൈറ്റ് ഓപ്പണാകും.