nurse

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സുമാർ ഇനിമുതൽ ഓഫീസർമാരാകും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ വരുത്തിയ മാറ്രങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തും നഴ്സുമാരുടെ തസ്തിക പുനർനാമകരണം ചെയ്തത്. സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2): നഴ്‌സിംഗ് ഓഫീസർ, സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 1): നഴ്‌സിംഗ് ഓഫീസർ (ഗ്രേഡ് 1), ഹെഡ് നഴ്‌സ്: സീനിയർ നഴ്‌സിംഗ് ഓഫീസർ, നഴ്‌സിംഗ് സൂപ്രണ്ട് (ഗ്രേഡ് 2): ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട്, നഴ്‌സിംഗ് സൂപ്രണ്ട് (ഗ്രേഡ് 1): നഴ്‌സിംഗ് സൂപ്രണ്ട്, നഴ്‌സിംഗ് ഓഫീസർ: ചീഫ് നഴ്‌സിംഗ് ഓഫീസർ എന്നീ തസ്തികകളാണ് പുനർനാമകരണം ചെയ്‌തത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഈവർഷം ആദ്യം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ശുപാർശ അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.