പോത്തൻകോട്: സുഹൃത്തുക്കളുമൊത്ത് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ ടെക്നോപാർക്ക് താത്കാലിക ജീവനക്കാരൻ മരിച്ചു. പോത്തൻകോട് വേങ്ങോട് ചേനവിള പറക്കാവുവിള അഖിൽ ഭവനിൽ അനിൽകുമാർ - ഗീത ദമ്പതികളുടെ മകൻ അമൽ (23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വെള്ളത്തിൽ ഷോക്കേൽപ്പിച്ച് മീൻ പിടിക്കുന്നതിനിടയിലാണ് അപകടമെന്നാണ് നിഗമനം. അമലിന്റെ പിതാവ് വേങ്ങോട് പെട്ടിക്കട നടത്തുന്നയാളാണ്. എയർപോർട്ടിലെ താത്കാലിക ജീവനക്കാരൻ അഖിൽ സഹോദരനാണ്.