വിതുര: വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആശുപത്രിയിൽ നടത്തിയ കൊവിഡ് പരിശോധനാക്യാമ്പിൽ 31 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ ആദിവാസി മേഖലകളിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വിതുര സി.ഐ വിപിൻ ഗോപിനാഥ്, എസ്.ഐ അനീസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ശക്തമായ പരിശോധന നടത്തുന്നുണ്ട്.