നാഗർകോവിൽ: കേരളത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചതോടെ തമിഴ്നാട് അതിർത്തിയിലെ ഔട്ട്ലെറ്റുകളിൽ മലയാളികളുടെ തിരക്ക്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഇവ പ്രവർത്തിക്കുന്നത്.
ഇന്ന് മുതൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് തിരക്ക് കൂടിയത്. കന്നുമാമൂട്, കളിയിക്കാവിള, കുഴിത്തുറ, കഴുവൻതിട്ട, മേല്പുറം, ചെറിയകൊല്ല, മഞ്ചാലുംമൂട് എന്നിവിടങ്ങളിലെ ഒൗട്ട്ലെറ്റുകൾക്ക് മുന്നിൽ മണിക്കൂറോളം കാത്തുനിന്നാണ് മദ്യം വാങ്ങുന്നത്. ഇവരെ നിയന്ത്രിക്കാൻ പൊലീസും ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിൽ പലചരക്ക്കട, പച്ചക്കറിക്കട, പഴക്കട എന്നിവിടങ്ങളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ ബിവറേജസ് ഔട്ട്ലെറ്റുകളിലെത്തുന്നവരെ നിയന്ത്രിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.