fci

തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരം ചുരുങ്ങിയ സമയത്തിനുള്ളിൽ എഫ്.സി.ഐ കേരള റീജിയൺ നടത്തിയത് റെക്കാഡ് ഭക്ഷ്യധാന്യ വിതരണം. 1.53 കോടി ഗുണഭോക്താക്കൾക്കായി മേയ്, ജൂൺ മാസങ്ങളിൽ അനുവദിച്ച മൊത്തം അളവിൽ നിന്ന് 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ഒരാഴ്ചയ്ക്കിടെ സംസ്ഥാന സർക്കാരിന് കൈമാറി. പദ്ധതിപ്രകാരമുള്ള മുഴുവൻ അലോട്ട്‌മെന്റും മേയിൽ വിതരണം ചെയ്യും. ഡിപ്പോകളിൽ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്.