വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ മുക്കുന്നൂരിൽ കടയുടെ വാതിൽ തകർത്ത് മോഷണം നടത്തിയതായി പരാതി. ഇന്നലെ പുലർച്ചെ ബ്രിസ് ബേക്കറിയിലാണ് മോഷണം നടന്നത്. കടയുടെ മുൻവശത്തെ ഗ്ലാസ് വാതിൽ തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് മേശയിലുണ്ടായിരുന്ന പണവും സാധനങ്ങളും കവർന്നു. രാവിലെ കട ഉടമ സുരേഷ് ബാബു കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം എം.സി റോഡിൽ തന്ത്രാംപൊയ്കയിൽ കാർ യൂസ്ഡ് ഷോപ്പിലും സമാനമായ മോഷണം നടന്നിരുന്നു.