ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കൊവിഡ് ബാധിതരുടെ എണ്ണനും മരണനിരക്കും കൂടി വരുന്നതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അറിയിച്ചു.

ആലംകോട് എൽ.പി സ്കൂളിന് സമീപം ലക്ഷ്മി വില്ലയിൽ ചന്ദ്രൻ (75) ആണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇരുപത്തി ആറായി. കഴിഞ്ഞ മാസം 28 നാണ് ചന്ദ്രന് രോഗം സ്ഥിരീകരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ. നജാമിന്റെ ഇടപെട്ട് 1 ന് നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും തുട‌ർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയോടെ മരണമടയുകയായിരുന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ആറ്റിങ്ങൽ ശാന്തി തീരം പൊതു ശ്മശാനത്തിൽ സംസ്കരിക്കും.