മുടപുരം: വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി രണ്ട് ദിവസമായി വെള്ളം പാഴാകുന്നതായി പരാതി. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം നവഭാവന ജംഗ്‌ഷനിൽ നിന്നും ആൽത്തറമൂട് ജംഗ്‌ഷനിലേക്ക് പോകുന്ന റോഡിലാണ് പൈപ്പ് പൊട്ടിയത്.
ചൊവ്വാഴ്ച രാവിലെ റോഡരികിൽ നിന്നിരുന്ന മരം റോഡിന് കുറുകെ ഒടിഞ്ഞ് വീണ് ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞിരുന്നു. തുടർന്ന് മരം മുറിച്ച് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ വ്യാഴാഴ്ച രാവിലെ മുതൽ പുതിയതായി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ നിന്നും പൈപ്പ് പൊട്ടി വെള്ളമൊഴുകാൻ തുടങ്ങിയത്. ഈ വിവരം നാട്ടുകാർ വാട്ടർ അതോറിട്ടി അധികൃതരെ അറിയിച്ചെങ്കിലും പൈപ്പ് നന്നാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് പരാതി. പൊട്ടിയ പൈപ്പിലൂടെ കുടിവെള്ളം റോഡ് മുഴുവൻ ഒഴുകുകയാണ്. ഇതോടെ സമീപ പ്രദേശത്തുള്ളവരുടെ വസ്ഥുവിലേക്ക് വെള്ളം ഒഴുകിയെത്തുന്നതും പതിവാണ്.
ഇതിനു പുറമേ റോഡിലൂടെ ഒഴുകുന്ന വെള്ളം റോഡിലെ ഗട്ടറിലുകളിലും നിറയുന്നത് യാത്രക്ക് മാർഗ്ഗതടസ്സം ഉണ്ടാക്കുന്നു. അതിനാൽ പൊട്ടിയ പൈപ്പ് നന്നാക്കുവാൻ അധികൃതർ ഉടൻ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.