വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കാരക്കോണം പി.പി.എം ഹൈസ്കൂളിൽ കൊവിഡ് രോഗികൾക്കുള്ള പ്രാഥമിക ചികിത്സാകേന്ദ്രം തയ്യാറാക്കാൻ യുവാക്കളോടൊപ്പം രംഗത്തിറങ്ങി സി.കെ. ഹരീന്ദ്രൻ എം.എൽ.എ. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ചികിത്സാകേന്ദ്രത്തിൽ രോഗികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. പാറശാലയിലെ മുഴുവൻ പഞ്ചായത്തുകളിലും കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കുന്നത്തുകാലിൽ തുടക്കമിട്ട പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി, വൈസ് പ്രസിഡന്റ് ജി. കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എസ്.എസ്. റോജി, പഞ്ചായത്ത് സെക്രട്ടറി ഹരിഗോപാൽ എന്നിവരും പങ്കെടുത്തു.