തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്തനിവാരണ അതോറിട്ടിക്കുവേണ്ടി സഹകരണസംഘങ്ങൾ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്ന് വാഹനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഈ വാഹനങ്ങൾ ഇന്ന് അതത് താലൂക്കുകളിലെ തഹസീൽദാർ / ഇൻസിഡന്റ് കമാൻഡർമാർക്ക് മുമ്പാകെ ഹാജരാക്കണമെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ്‌കുമാർ അറിയിച്ചു. വാഹനങ്ങൾ ഹാജരാക്കാൻ കഴിയാത്തവർ ആ വിവരം ഇന്ന് ഉച്ചയ്ക്ക് 12ന് മുമ്പ് അതോറിട്ടിയെ അറിയിക്കണം. മതിയായ കാരണമില്ലാതെ വാഹനവും ഡ്രൈവറും ഹാജരാകാതിരുന്നാൽ വാഹനങ്ങൾ പിടിച്ചെടുത്ത് ശിക്ഷാനടപടികൾ സ്വീകരിക്കും.