വെഞ്ഞാറമൂട്: ഉദിമൂട്ടിൽ കൃപ കാർ സർവീസ് സെന്ററിൽ നിന്ന് കാർ മോഷണം പോയി. വ്യാഴാഴ്ച രാത്രിയിലാണ് സ്വിഫ്റ്റ് കാർ മോഷണം പോയത്. രണ്ട് ദിവസം മുൻപ് വെഞ്ഞാറമൂട്ടിലെ യൂസ്ഡ് കാർ സ്ഥാപനത്തിലും സമാനമായ രീതിയിൽ കാർ മോഷണം പോകുകയും കഴിഞ്ഞ ദിവസം കുളത്തുപ്പുഴയിൽ ഈ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ മോഷണത്തിലെ പ്രതികൾ തന്നെയാകും കഴിഞ്ഞ ദിവസത്തെ മോഷണവും നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.