തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ കാഷ് കൗണ്ടറുകളും വീടുകൾ സന്ദർശിച്ചുള്ള മീറ്റർ റീഡിംഗും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിറുത്തിവച്ചു. ഗാർഹിക കണക്‌ഷൻ വിച്ഛേദിക്കൽ, കുടിശിക പിരിച്ചെടുക്കൽ എന്നിവയും നിറുത്തിവച്ചതായി ചീഫ് എൻജിനിയർ അറിയിച്ചു.
വെള്ളക്കരം ഓൺലൈനായി സ്വീകരിക്കും. ജലവിതരണവുമായി നേരിട്ട് ബന്ധമില്ലാത്ത ഓഫീസിലെ ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യണം.