fg

വർക്കല:വർക്കല മണ്ഡലത്തിൽ അഡ്വ. വി. ജോയിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേർന്നു. വർക്കല മുനിസിപ്പാലിറ്റി,വെട്ടൂർ,ഇടവ,ഇലകമൺ,ചെമ്മരുതി,നാവായിക്കുളം,പള്ളിക്കൽ,മടവൂർ ഗ്രാമ പഞ്ചായത്തുകളിൽ അതാത് തദ്ദേശസ്വയംഭരണ ജന പ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും പഞ്ചായത്ത്,പൊലീസ് വിഭാഗത്തെയും പങ്കെടുപ്പിച്ചാണ് യോഗം ചേർന്നത്.കൊവിഡ് രണ്ടാം വരവിന് ശേഷമുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം.ലാജി,വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ,ഇടവ പ്രസിഡന്റ് ബാലിക്ക്,ഇലകമൺ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സൂര്യ,ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബീറീൽ,നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന,മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ മെഡിക്കൽ ഓഫീസർമാർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.