കോവളം: വിശന്ന് വലഞ്ഞ നായ്ക്കൾക്ക് ആഹാരം നൽകിയ കാക്കിക്കുള്ളിലെ നന്മയുടെ പ്രതീകമായ എസ്.ഐ സോഷ്യൽ മീഡിയയിൽ വൈറൽ. നേമം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുബ്രഹ്മണ്യം പോറ്റിയാണ് വെള്ളായണി കായൽ തീരത്ത് വിശന്ന് വലഞ്ഞ നായ്ക്കൾക്ക് പട്രോളിങ്ങിനിടെ ഭക്ഷണം നൽകിയത്.. ഈ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വയറലായതോടെ പിൻതുണയുമായി നിരവധിപേരാണ് എത്തിയത്. കഴിഞ്ഞ ലോക് ഡൗൺ സമയത്ത് അർദ്ദ രാത്രിയിൽ വെള്ളായണി കായൽ തീരത്ത് പട്രോളിങ്ങിനിടയിൽ വീശന്ന് വയറുകൾ ഒട്ടിയ രണ്ട് നായ്ക്കളെ കാണാൻ ഇടയായി. അടുത്ത ദിവസം പ്രദാതത്തിൽ നായ്ക്കൾക്ക് ഭക്ഷണ പൊതിയുമായി സുബ്രഹ്മണ്യൻ എത്തി. അന്ന് തുടങ്ങിയ കാരുണ്യമാണ് ഇപ്പോൾ വൈറൽ ആകുന്നത്. കഴിഞ്ഞ ദിവസം വെള്ളായണി കായൽ തീരത്ത് ഡോക്യുമെന്ററിക്ക് എത്തിയ ഒരാളാണ് രംഗങ്ങൾ വീഡിയോയിൽ പകർത്തിയത്. ജീപ്പിലേക്ക് ചാടി വീഴുന്ന നായ്ക്കളെ കണ്ടപ്പോഴാണ് എന്തോ ഒരു കൗതുകം ഇതിൽ ഉള്ളതായി തോന്നുകയും ഒടുവിൽ കാര്യങ്ങൾ തിരക്കുകയും എസ്.ഐ തന്നെ വിവരിക്കുകയും ചെയ്തു. കാക്കിക്കുള്ളിൽ അനുകമ്പയ്ക്ക് ബിഗ് സല്യൂട്ടാണ് ദിനവും സോഷ്യൽ മീഡിയകളിൽ ലഭിച്ചു വരുന്നത്.