dd

ആറ്റിങ്ങൽ: കേരള സഹൃദയവേദിയും കടയ്ക്കാവൂർ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി മണനാക്കിൽ സംഘടിപ്പിച്ച റിലീഫ് പരിപാടികൾ മണനാക്ക് വലിയ പള്ളി ഇമാം അഷ്റഫ് മൗലവി അൽഖാസിമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജിം ഖാൻ അദ്ധ്യക്ഷനായിരുന്നു. മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം, വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി. കുഞ്ഞ്, മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗങ്ങളായ മൻസൂർ ഗസാലി, ഷാഹുൽ ഹമീദ് എന്നിവരും താജുദ്ദീൻ ബിനു ഷെറീന തുടങ്ങിയവരും ആശംസകളർപ്പിച്ചു. റിലീഫ് സമ്മേളനത്തിൽ നിർദ്ധരരായ 200 പേർക്കുള്ള ധാന്യങ്ങൾ വിതരണം ചെയ്തു.