പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിലെ പാറശാല, ചെങ്കൽ, കാരോട്, കുളത്തൂർ, പൂവാർ, തിരുപുറം പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിൽ പുതുതായി ആരംഭിച്ച കൺട്രോൾ റൂം നിയുക്ത എം.എൽ.എ കെ. ആൻസലൻ ഉദ്‌ഘാടനം ചെയ്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ, വൈസ് പ്രസിഡന്റ് ആൽവേഡിസ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. ആര്യദേവൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. വിനുതകുമാരി, ജെ. ജോജി, പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത, വൈ. സതീഷ്, രാഹിൽ ആർ. നാഥ്‌, ആദർശ്, ശാലിനി സുരേഷ് എന്നിവർ പങ്കെടുത്തു. ഈ പഞ്ചായത്തുകളിലെ ഡി.സി.സി, സി.എഫ്.എൽ.ടി.സി, താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ കൊവിഡ് ബാധിതരുടെ വിവരങ്ങൾ അറിയാനും സന്നദ്ധ സേവകരു‌ടെ രജിസ്‌ട്രേഷനും 0471-2201056 എന്ന നമ്പറിൽ ബന്ധപ്പെടാം.