ldf

തിരുവനന്തപുരം: നിയമസഭാ തിരെഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയത്തെ തുടർന്ന് സി.പി.ഐ ജില്ലാ കമ്മറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ദീപം തെളിച്ചും മധുരം വിതരണം ചെയ്തും ആഹ്ളാദം പങ്കിട്ടു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ,​ മണ്ഡലം സെക്രട്ടറി മുരളി പ്രതാപ് ,എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ്. ലാൽ, പി. വേണുഗോപാൽ, ടി.എസ്. ബിനുകുമാർ, കൗൺസിലർ ഹരികുമാർ, സൈമൺ പൂന്തുറ, രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു