കഴക്കൂട്ടം: കഠിനംകുളം മുണ്ടൻചിറ ജിത്തു ഹൗസിൽ ഫ്രാൻസിസിന്റെ ഭാര്യ റീത്തയുടെ (71) മരണവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് അറസ്റ്റുചെയ്‌തു. പുതുക്കുറിച്ചി ഡൈന പാലസിൽ വാടകയ്ക്കു താമസിക്കുന്ന തങ്കച്ചനാണ് (ബാബു-49) പിടിയിലായത്.
റീത്തയെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ റീത്തയുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് പൊലീസ് ബാബുവിനെ ചോദ്യം ചെയ്‌തിരുന്നു. റീത്തയെ മർദ്ദിക്കാറുണ്ടായിരുന്നെന്ന് സമ്മതിച്ചതിനെ തുടർന്നാണ് ബാബുവിനെ അറസ്റ്റുചെയ്‌തത്. മരണകാരണം മർദ്ദനമാണോ എന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്ന ശേഷമേ അറിയാൻകഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കഠിനംകുളം എസ്.എച്ച്.ഒ ബിൻസി ജോസഫ്, എസ്.ഐ കൃഷ്‌ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്.