നെടുമങ്ങാട്: അരുവിക്കര ഭഗവതിപുരം എൽ.പി സ്കൂൾ അദ്ധ്യാപകൻ സെബാസ്റ്റ്യനും സഹപ്രവർത്തകരായ നാല് അദ്ധ്യാപകരും ചേർന്ന് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകാനായി സ്വരൂപിച്ച 50000 രൂപ അരുവിക്കര നിയുക്ത എം.എൽ.എ അഡ്വ. ജി. സ്റ്റീഫന് കൈമാറി. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. വിജയൻ നായർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലീഫിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്, ഐ. മിനി, രേണുക രവി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ഷാജു, പി.ടി.എ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ പ്രളയകാലത്ത് രണ്ടേകാൽലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും ഭഗവതിപുരം സ്കൂളിലെ അദ്ധ്യാപകരും രക്ഷാകർത്താക്കളും മാതൃകയായിരുന്നു.