തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസ് കോട്ടയം നവജീവൻ ട്രസ്റ്റിന് നൽകി. എസ്.ബി.ഐ തിരുവനന്തപുരം സർക്കിളിന്റെ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്ര ലാൽദാസ് ഓൺലൈനായി ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു. ജനറൽ മാനേജർമാരായ അരവിന്ദ് ഗുപ്ത, ഇന്ദ്രനിൽ ഭാഞ്ജ, കോട്ടയം ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് .വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവജീവൻ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസാണ് വാഹനം സ്വീകരിച്ചത്. 2020-21 കാലയളവിൽ എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ 91 ലക്ഷം രൂപ വിലവരുന്ന 10 സി.എസ്.ആർ പ്രവർത്തനങ്ങൾ വിവിധ ജില്ലകളിലായി നടത്തിയിരുന്നു.