കോവളം: വെങ്ങാനൂർ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ പഞ്ചായത്തിലെ 16 വാർഡുകളെ കഴിഞ്ഞ ദിവസം കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇന്നലെ വരെ നടത്തിയ പരിശോധനയിൽ ഉൾപ്പെടെ പഞ്ചായത്തിൽ 495 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതർ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.