തിരുവനന്തപുരം: ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഗുണ്ടകളും പൊലീസ് സഹായത്തോടെ അക്രമവും കൊലപാതകവും നടത്തുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്‌ത ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനത്തിന് നേരെ നടന്ന അക്രമണത്തിലും സുധീർ പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വെങ്ങാനൂർ സതീഷ്, എം. സനോദ് തുടങ്ങിയവർ നേതൃത്വം നൽകി. മമതാബാനർജിയുടെ കോലം ബി.ജെ.പി പ്രവർത്തകർ കത്തിച്ചു.