obitury

ബാലരാമപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. ബാലരാമപുരം ഐത്തിയൂർ ശ്രിവിലാസത്തിൽ പരേതനായ ശ്രീധരൻനായുടെ ഭാര്യ ലളിതാബായി അമ്മ (82)​,​ മകൾ ബാലരാമപുരം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ശ്രീകുമാരൻ നായരുടെ ഭാര്യ നെല്ലിവിള വാറുവിളാകത്ത് വീട്ടിൽ രാധാമണി (62)​എന്നിവരാണ് മരിച്ചത്. ഇരുവരെയും കഴിഞ്ഞ 29 ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലളിതാബായി 4 ന് വൈകിട്ട് നാലരയോടെയും രാധാമണി കഴിഞ്ഞ ദിവസം പുലർച്ചെയുമായിരുന്നു മരിച്ചത്. ലളിതാബായിഅമ്മയുടെ മക്കൾ: വേണുഗോപാലകൃഷ്ണൻ നായർ,​ മോഹനകുമാർ,​ ശ്രീകുമാരി. മരുമക്കൾ: ശ്രീകുമാരൻ നായർ,​ അജിത് കുമാർ. രാധാമണിയുടെ മക്കൾ: രമ്യ,​ സൂര്യ,​ മരുമകൻ: പരേതനായ സതീഷ് കുമാർ.