ആറ്റിങ്ങൽ: നഗരസഭയുടെ കീഴിലെ ശാന്തിതീരം പൊതു ശ്‌മശാനത്തിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി. കൊവിഡ് മരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ അടിയന്തര കൗൺസിലാണ് തീരുമാനമെടുത്തത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരുന്നു ശ്‌മശാനം പ്രവർത്തിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കാലതാമസം കൂടാതെ മൃതശരീരങ്ങൾ സംസ്കരിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പ്രവർത്തനം 24 മണിക്കൂറായി ഉയർത്തിയതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി പറ‍ഞ്ഞു.