നെടുമങ്ങാട്:അരുവിക്കര ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബയോഫ്ലോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റും അരുവിക്കര ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ.ആർ.രാജ്മോഹന്റെ കൃഷിയിടത്തിൽ നിയുക്ത അരുവിക്കര എം.എൽ.എ അഡ്വ.ജി.സ്റ്റീഫൻ നിർവഹിച്ചു. വിളവെടുപ്പിനെ തുടർന്നുള്ള ആദ്യവില്പന നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഫാർമേഴ്സ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ വി. വിജയൻ നായർക്ക് മത്സ്യം നൽകി ജി.സ്റ്റീഫൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.മറിയക്കുട്ടി,ബ്ലോക്ക് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ വി.ആർ.ഹരിലാൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആർ.കല,അലീഫിയ,ഫിഷറീസ് കോർഡിനേറ്ററും പ്രമോട്ടർമാരുമായ ബദറുനിസ, വീണ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആന്റണി എന്നിവരും പങ്കെടുത്തു.