pinarayi

തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടത്തിൽ ആദ്യഘട്ടത്തിൽ എന്നപോലെ നിർണായകമായ പങ്കുവഹിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപന പ്രതിനിധികളുമായി ഓൺലൈനിൽ ആശയവിനിമയംനടത്തുകയായിരുന്നു മുഖ്യമന്ത്രി.

പല സമിതികളും സജീവമല്ല. സമിതികൾ ഇല്ലാത്ത ചില തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. മുഴുവൻ വാർഡുകളിലും സമിതികൾ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ദൗത്യം

 കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി മുന്നൊരുക്കം നടത്തണം.

 ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേന രൂപീകരിക്കണം.

കോവിഡ് കോൾ സെന്ററുകൾ ആരംഭിക്കണം.

വാർഡ് സമിതികളുടെ ദൗത്യം

 വീടുകൾ സന്ദർശിച്ച്, തദ്ദേശ സ്ഥാപനം ചെയ്യേണ്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണം

 നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില ശ്രദ്ധിക്കണം

 വൈദ്യസഹായം,ആശുപത്രി സേവനം,ആംബുലൻസ് എന്നിവ ഉറപ്പാക്കണം

ആംബുലൻസ് ‌ലഭ്യമല്ലെങ്കിൽ പകരം വാഹനങ്ങളുടെ പട്ടിക വേണം

കിട്ടാത്ത മരുന്നുകൾ മറ്റിടങ്ങളിൽ നിന്ന് എത്തിക്കണം

മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത പരിശോധിക്കണം

അമിതവില ഈടാക്കുന്നുണ്ടെങ്കിൽ ജില്ലാ ഭരണസംവിധാനത്തെ അറിയിക്കണം

 ശവശരീരം സംസ്‌കരിക്കാൻ സഹായം ചെയ്യണം

 പൾസ് ഓക്സി മീറ്ററുകൾ ശേഖരിച്ച് ഒരു പൂൾ ഉണ്ടാക്കണം

വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ഇടപെടണം

പട്ടിണി വരാവുന്നവരുടെ പട്ടിക തയ്യാറാക്കണം

വാ​ക്സി​ന് ​വാ​ർ​ഡ് ​സ​മി​തി
അം​ഗ​ങ്ങ​ൾ​ക്ക് ​മു​ൻ​ഗ​ണന

തി​രു​വ​ന​ന്ത​പു​രം​:​ ​വാ​ർ​ഡ് ​ത​ല​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളെ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ന്റെ​ ​മു​ൻ​നി​ര​ ​പ്ര​വ​ർ​ത്ത​ക​രാ​യി​ ​ക​ണ​ക്കാ​ക്കി​ 18​-​ 45​ ​പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് ​വാ​ക്സി​ൻ​ ​ന​ൽ​കു​മ്പോ​ൾ​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.
അ​ശ​ര​ണ​രും​ ​കി​ട​പ്പു​രോ​ഗി​ക​ളു​മാ​യ​വ​രു​ടെ​ ​പ​ട്ടി​ക​ ​വാ​ർ​ഡ് ​ത​ല​സ​മി​തി​ക​ൾ​ ​ത​യ്യാ​റാ​ക്ക​ണം.​ ​വൈ​ദ്യ​സ​ഹാ​യം​ ​ഉ​റ​പ്പാ​ക്ക​ണം.​ ​ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​ ​കാ​ര്യ​ത്തി​ലും​ ​ശ്ര​ദ്ധ​ ​ഉ​ണ്ടാ​ക​ണം.
പ്രാ​ദേ​ശി​ക​ ​സ്ഥാ​പ​ന​ത​ല​ത്തി​ൽ​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ൾ​ ​തു​റ​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.
ക​ൺ​ട്രോ​ൾ​റൂ​മി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മെ​ഡി​ക്ക​ൽ​ ​ടീ​മി​നെ​ ​സ​ജ്ജ​മാ​ക്ക​ണം.​ ​സാ​ധ്യ​മെ​ങ്കി​ൽ​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യി​ലെ​ ​ഡോ​ക്ട​ർ​മാ​രെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഒ​ന്നി​ല​ധി​കം​ ​ടീം​ ​രൂ​പീ​ക​രി​ക്ക​ണം.
മ​രു​ന്നും​ ​അ​വ​ശ്യ​വ​സ്തു​ക്ക​ളും​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ​എ​ത്തി​ച്ചു​ ​കൊ​ടു​ക്ക​ണം.
യാ​ച​ക​ർ​ക്കും​ ​തെ​രു​വു​ക​ളി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്കും​ ​ഭ​ക്ഷ​ണം​ ​ഉ​റ​പ്പാ​ക്ക​ണം.​ ​ജ​ന​കീ​യ​ ​ഹോ​ട്ട​ൽ​ ​ഇ​ല്ലാ​ത്ത​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​സ​മൂ​ഹ​ ​അ​ടു​ക്ക​ള​ ​ആ​രം​ഭി​ക്ക​ണം.​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​യി​ൽ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞു​മാ​റാ​ൻ​ ​ആ​രെ​യും​ ​അ​നു​വ​ദി​ക്ക​രു​ത്.​ ​നി​ർ​മ്മാ​ണ​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​സൈ​റ്റി​ൽ​ ​താ​മ​സി​പ്പി​ക്ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​വാ​ഹ​ന​ത്തി​ൽ​ ​താ​മ​സ​ ​സ്ഥ​ല​ത്തെ​ത്തി​ക്ക​ണം.​ ​ഇ​വ​രെ​ ​തൊ​ഴി​ലി​നു​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ​ഇ​ത് ​ചെ​യ്യേ​ണ്ട​ത്.​ ​ഭ​ക്ഷ​ണ​ക്കാ​ര്യം​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്ക​ണം.
ഒ​രു​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​അ​ഞ്ച് ​വാ​ഹ​ന​വും​ ​ഒ​രു​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​പ​ത്ത് ​വാ​ഹ​ന​വും​ ​ഉ​ണ്ടാ​ക​ണം.
പ​ഞ്ചാ​യ​ത്ത് ​ന​ഗ​ര​സ​ഭാ​ ​ത​ല​ത്തി​ൽ​ ​ഒ​രു​ ​കോ​ർ​ ​ടീം​ ​വേ​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ .
മ​ഴ​ക്കാ​ല​ ​പൂ​ർ​വ്വ​ ​ശു​ചീ​ക​ര​ണ​ത്തി​ലും​ ​മാ​ർ​ക്ക​റ്റു​ക​ൾ​ ​ശു​ചി​യാ​ക്കു​ന്ന​തി​ലും​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്ക​ണം.

വാ​ക്സി​നാ​യി​ ​കൂ​ട്ടം​ ​കൂ​ടി​യാ​ൽ​ ​ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​വാ​ക്സി​ൻ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ജ​നം​ ​കൂ​ട്ടം​ ​കൂ​ടാ​ൻ​ ​പാ​ടി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​നി​ർ​ദ്ദേ​ശ​ത്തി​ന് ​വി​രു​ദ്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചാ​ൽ​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ന​ട​പ​ടി​ ​എ​ടു​ക്കും.​ ​മ​രു​ന്ന്,​ ​പ​ല​വ്യ​ഞ്ജ​ന​ ​ക​ട​ക​ളി​ലെ​ ​തി​ര​ക്കൊ​ഴി​വാ​ക്കാ​നും​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ക്കാ​നും​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.​ ​ഹോം​ ​ഡെ​ലി​വ​റി​ ​ശ​ക്തി​പ്പെ​ടു​ത്ത​ണം.​ ​വ​ള​രെ​ ​അ​ത്യാ​വ​ശ്യ​ ​ഘ​ട്ട​ങ്ങ​ളി​ലേ​ ​ജ​ന​ങ്ങ​ൾ​ ​പു​റ​ത്തി​റ​ങ്ങാ​വൂ​ .​ ​പൊ​ലീ​സി​ന്റെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഏ​വ​രും​ ​അ​നു​സ​രി​ക്ക​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
.