നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ പദ്മനാഭപുരം നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച ടി. മനോതങ്കരാജ് എം.കെ.സ്റ്റാലിൻ മന്ത്രിസഭയിൽ ഐ.ടി മന്ത്രിയായി ചുമതലേറ്റു. 30 ശതമാനം മലയാളികളുള്ള പദ്മനാഭപുരത്താണ് കേരള സർക്കാരിന്റെ അധീനതയിലുളള പദ്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. രണ്ടാം വട്ടമാണ് മനോതങ്കരാജ് ഇവിടെ നിന്നും വിജയിക്കുന്നത്. ആറുവർഷമായി കന്യാകുമാരി ജില്ലയ്ക്ക് മന്ത്രി സ്ഥാനമില്ലാതിരുന്നു.