പറവൂർ: റിട്ട. മേജർ വടക്കേക്കര തുരുത്തിപ്പുറം തേലപ്പിള്ളി ടി.ജെ. ജോസഫ് (95) നിര്യാതനായി. ആർമി മെഡിക്കൽ കോറി (എ.എം.സി) ൽ 39 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധം, ഇന്ത്യ – ചൈന യുദ്ധം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രണ്ട് യുദ്ധങ്ങൾ എന്നിവയിൽ പങ്കെടുത്തു. ഭാര്യ: പരേതയായ ഗ്രേസി വടക്കുംഞ്ചേരി. മക്കൾ: ജോയ് (റിട്ട. എൽ.ഐ.സി ഡെവലപ്മെന്റ് ഓഫിസർ), പരേതനായ ആന്റു (ഫെഡറൽ ബാങ്ക് മുൻ ജനറൽ മാനേജർ). മരുമക്കൾ: വത്സ മേനാച്ചേരി, ലൈല പുല്ലേലി.