nelle

വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് ആരംഭിച്ചു. വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ള കൊവിഡ് പോസിറ്റീവായവരെ താമസിപ്പിക്കുന്നതിന് വെഞ്ഞാറമൂട് എൻജിനിയറിംഗ് കോളേജ് ഏറ്റെടുത്ത് ഡൊമിസിലറികെയർ സെന്റർ ആരംഭിച്ചു. ആശാ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും മാസ്കും സാനിറ്റൈസറും ലഭ്യമാക്കി. 24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന് മുതൽ കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിക്കും.കൊവിഡ് പ്രതിരോധ പ്രവർത്തനം ദിവസവും വിലയിരുത്തുന്നതിന് പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികൾ, സ്റ്റേഷൻ ഹൗസ് ഓഫീസർ,മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചു. ഹെൽപ്പ് ഡെസ്ക് നമ്പർ-8590435336,0472-2872031, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിന് 100 പേരടങ്ങുന്ന സന്നദ്ധ സേനയെയും രൂപീകരിച്ചു.