കിളിമാനൂർ: പഴയ കുന്നുമ്മൽ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോമിസിലറി കെയർ സെന്റർ സജ്ജമാക്കി. തുടർന്നുള്ള യോഗത്തിൽ ആംബുലൻസ്,സന്നദ്ധസേന പ്രവർത്തനങ്ങൾ,വാക്‌സിൻ,മെഡിസിൻ,മീഡിയ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അംഗങ്ങളെ ചുമതലപ്പെടുത്തി. പ്രസിഡന്റ് കെ.രാജേന്ദ്രൻ, കൊവിഡ് നോഡൽ ഓഫീസർ സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഷീബ, സിബി, അജീഷ്, എൻ.സലിൽ, ജോണി, ശ്രീലത ടീച്ചർ, ശ്യാംകുമാർ, ഷീബ, അജ്മൽ, ദീപ, സുമ, ഗിരിജ അസിസ്റ്റന്റ് സെക്രട്ടറി സുനിൽ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.