കല്ലമ്പലം: വർക്കല എക്സൈസ് കല്ലമ്പലം മേഖലയിൽ നടത്തിയ റെയ്ഡിൽ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടി. നാവായിക്കുളം കുടവൂർക്കോണം ഗൗരി വിലാസത്തിൽ നിന്നാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 207 ലിറ്റർ വാഷും 1ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. വീട്ടുടമസ്ഥൻ റിഗുവിന്റെ പേരിൽ കേസെടുത്തു. വർക്കല എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ദേവലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥ്, രാഹുൽ, ശ്രീജിത്ത്, അഖിൽരാജ് കെ. എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.