pvl

കാട്ടാക്കട: നിലാവ് സാംസ്കാരികവേദി സംഘടിപ്പിച്ച ലിബാസുൽ ഈദ് ഉദ്ഘാടനവും പെരുന്നാൾകോടി വിതരണവും പൂവച്ചൽ ടൗൺ മുസ്ലീം ജമാഅത്ത് ഇമാം മൗലവി അബ്ദുൽഹാദി അൽകാശിഫി.നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂവച്ചൽ മുസ്ലീം ജമാഅത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു.പെരുന്നാൾ കിറ്റിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം യു.ബി.അജിലാഷ്,നിലാവ് സാംസ്കാരികവേദി ഭാരവാഹികളായ നസീർ കൈതക്കോണം,എം.നാസർ തുടങ്ങിയവർ സംസാരിച്ചു.