ulghadanam-cheyunnu

കല്ലമ്പലം: കല്ലമ്പലം ഫയർ സ്റ്റേഷനും കല്ലമ്പലം സിവിൽ ഡിഫെൻസ് യൂണിറ്റും സംയുക്തമായി ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു. പള്ളിക്കൽ,നാവായിക്കുളം,മടവൂർ,കിളിമാനൂർ,നഗരൂർ,ഒറ്റൂർ,ചെമ്മരുതി,കരവാരം ഗ്രാമപഞ്ചായത്തുകളിൽ സന്നദ്ധ സേവനം ആഗ്രഹിക്കുന്നവർക്ക്‌ www.kerala.fire.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, തിരഞ്ഞെടുപ്പ്, പരിശീലനം എന്നിവ ലോക്ക്ഡൗണിന് ശേഷം നടക്കുമെന്ന് കല്ലമ്പലം ഫയർ സ്റ്റേഷൻ ഓഫീസർ അറിയിച്ചു.