അഞ്ചുതെങ്ങ്: തീരദേശമേഖലയായ അഞ്ചുതെങ്ങിൽ കഴിഞ്ഞ വർഷം ജൂൺ, ജൂലായ് മാസങ്ങളിൽ ആയിരത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ നിയന്ത്രണവിധേയമായെങ്കിലും ഭൂരിഭാഗം ജനങ്ങളും ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റിന് സഹകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം 72 പേരാണ് ടെസ്റ്റിന് വിധേയരായത് ഇവരിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ 40 പേരാണ് പോസ്സിറ്റീവായിട്ടുള്ളത്. മത്സ്യ മേഖലയായതിനാൽ വ്യാപനതോത് കൂടുവാനുള്ള സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇടവക വികാരി, ആരോഗ്യ പ്രവർത്തകർ, വാർഡുമെമ്പർമാർ, സന്നദ്ധ സംഘടനകൾ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ജനങ്ങൾക്ക് ബോധവത്കരണം നടത്തി കൊണ്ട് മുന്നോട്ടു വന്നില്ലെങ്കിൽ വരും ദിനങ്ങളിൽ കൊവിഡ് പടരാനുളള സാഹചര്യം ഉടലെടുക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.