ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ഷൈമ നിവാസിൽ രാമചന്ദ്രൻ (49) കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസിനു സമീപം സാന്ദ്ര ബേക്കറി നടത്തിവരികയായിരുന്നു. കഴിഞ്ഞ 24 നാണ് രോഗ ലക്ഷണങ്ങൾ കണ്ടത്. പരിശോധനയിൽ കൊവിഡ് സ്ഥിരികരിച്ചു. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ 25 ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രിയോടെ മരണമടയുകയായിരുന്നു. ഭാര്യ: ഷൈമ, മകൾ സാന്ദ്ര ചന്ദ്രൻ.