covid

തിരുവനന്തപുരം : കൊവിഡ് അതിവ്യാപനത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് 100 പേരിൽ 29 പേർ രോഗബാധിതരാകുന്ന അതീവഗുരുതരാവസ്ഥ. ചികിത്സയിലുള്ളവർ 4.25ലക്ഷത്തിലേക്ക് കുതിക്കുകയാണ്. 35,801 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകൾ പരിശോധിച്ചതോടെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനമായി ഉയർന്നത്. 4,23,514 പേരാണ് ഇനി ചികിത്സയിലുള്ളത്. 68 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 115 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 32,627 പേർ സമ്പർക്കരോഗികളാണ്. 2743 പേരുടെ ഉറവിടം വ്യക്തമല്ല. 316 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. അതേസമയം ചികിത്സയിലായിരുന്ന 29,318 പേർ രോഗമുക്തി നേടി.

 പിടിവിട്ട വ്യാപനം

രോഗവ്യാപനത്തിൽ മുന്നിലുള്ള എറണാകുളത്തിനൊപ്പം കുതിയ്ക്കുകയാണ് തിരുവനന്തപുരവും. ഇന്നലെ എറണാകുളത്ത് 4767 പേരും തിരുവനന്തപുരത്ത് 4240 പേരുമാണ് രോഗികളായത്. മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂർ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂർ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസർകോട് 766, വയനാട് 655 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.

ആകെ രോഗികൾ 19,02,628.

ന​ഴ്സു​മാ​ർ​ക്കും​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും​ ​ചി​കി​ത്സ​ ​ഉ​റ​പ്പാ​ക്ക​ണം​:​ ​കെ.​ജി.​എ​ൻ.​യു

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ൽ​ ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ​ ​ന​ഴ്‌​സിം​ഗ് ​ഓ​ഫീ​സ​ർ​മാ​രും​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​കു​മ്പോ​ൾ​ ​സേ​വ​നം​ ​അ​നു​ഷ്ഠി​ക്കു​ന്ന​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ത​ന്നെ​ ​ചി​കി​ത്സ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​ഗ​വ.​ന​ഴ്സ​സ് ​യൂ​ണി​യ​ൻ​ ​(​കെ.​ജി.​എ​ൻ.​യു​)​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​കി​ട​ക്ക​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​ഞ്ഞു​ ​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​മ​നോ​വീ​ര്യം​ ​ത​ക​രാ​തി​രി​ക്കാ​ൻ​ ​ഇ​ത്ത​ര​മൊ​രു​ ​ന​ട​പ​ടി​ ​സ​ഹാ​യി​ക്കു​മെ​ന്ന് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​എം.​ ​അ​ന​സും​ ​സെ​ക്ര​ട്ട​റി​ ​ഗി​രീ​ഷ് ​ജി.​ജി​ ​യും​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.​ ​ന​ഴ്‌​സ​സ് ​ദി​ന​മാ​യ​ 12​ ​പ്ര​തി​ജ്ഞാ​ദി​ന​മാ​യി​ ​ആ​ച​രി​ക്കു​മെ​ന്നും​ ​കൊ​വി​ഡി​നെ​തി​രാ​യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന് ​ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.