കോവളം: സേവാഭാരതിയുടെ കോവളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെളളാർ വാർഡിൽ കൊവിഡ് ഹെൽപ്പ്‌ ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. വാർഡ് കൗൺസിലർ നെടുമം മോഹനൻ, ആർ.എസ്.എസ് തിരുവല്ലം നഗർ സഹ കാര്യവാഹ് ടി. ഉമേഷ് എന്നിവർ സംസാരിച്ചു. ഭക്ഷണം,മരുന്ന്,രക്തദാനം,ആംബുലൻസ് സർവീസ്,വാക്സിനേഷൻ ഹെൽപ്പ് എന്നീ സേവനങ്ങൾ ഒരുക്കിയിട്ടുള്ളാതായും ഭാരവാഹികൾ അറിയിച്ചു. 7736511329, 8129471300 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.