jail

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രുക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് കൂടുതൽ തടവുകാരെ മോ‌ചിപ്പിക്കുന്നു. ഹൈപ്പവർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം മുതൽ പരോളിൽ ഇറങ്ങിയ 568 തടവുകാർ ഉൾപ്പെടെ 1500 ഓളം പേർക്കാണ് താത്ക്കാലിക മോചനം ലഭിക്കുന്നത്.

350 റിമാന്റ്, വിചാരണത്തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ക്രിമിനൽ പശ്ചാത്തലമില്ലാത്തവരും സ്ഥിരം കുറ്റവാളികളല്ലാത്തവരും ഒരു കേസിൽ മാത്രം ഉൾപ്പെട്ടവരും ഏഴ് വർഷത്തിന് താഴെ ശിക്ഷിക്കപ്പെടാവുന്ന വകുപ്പുകൾ ചുമത്തപ്പെട്ടവരുമായ റിമാന്റ്, വിചാരണ തടവുകാർക്കാണ് സ്വന്തം ബോണ്ടിൽ ഇടക്കാല ജാമ്യം അനുവദിക്കുന്നത്. ഹൈക്കോടതി ജഡ്ജി സി.ടി.രവികുമാർ, ആഭ്യന്ത സെക്രട്ടറി ടി.കെ ജോസ്,ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് എന്നിവരടങ്ങുന്ന ഹൈപ്പവർ കമ്മിറ്റിയുടേതാണ് തീരുമാനം.

സർക്കാർ അനുവദിച്ച പരോൾ ലഭിച്ച തടവുകാർക്കും സുപ്രീം കോടതിയുടെ ഇളവ് ബാധകമായിരിക്കും. ഇവരെക്കുടാതെ മയക്കുമരുന്ന് ദേശദ്രോഹ കുറ്റങ്ങളിൽ ഏർപ്പെടാത്ത തടവുകാർക്കും 60 കഴിഞ്ഞ പുരുഷന്മാർക്കും 50 കഴിഞ്ഞ വനിതകൾക്കും പരോൾ അനുവദിച്ചിട്ടുണ്ട്. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ജയിൽ ഡി.ജി.പി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ. രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവർ കമ്മിറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഒന്നിലധികം കേസിൽ ഉൾപ്പെട്ടവർ, ഇതര സംസ്ഥാനക്കാർ, മുൻ കാലത്ത് ശിക്ഷിക്കപ്പെട്ടതായി ബോധ്യമുള്ളവർ, സ്ഥിരം കുറ്റവാളികൾ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവർക്ക് ജാമ്യത്തിന്​ അർഹതയില്ല. ജാമ്യം നൽകുന്നതിൽ പിഴവുണ്ടാവാതിരിക്കാനും അനർഹർ ഉൾപ്പെടാതിരിക്കാനും അതത്​ സൂപ്രണ്ടുമാർ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്നും ഇക്കാര്യത്തിൽ വീഴ്​ച്ച വന്നാൽ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

കൊ​വി​ഡ്:​ ​ജ​യി​ലു​ക​ളിൽ കൂ​ടു​ത​ൽ​ ​മു​ന്നൊ​രു​ക്കം

ക​ണ്ണൂ​ർ​:​ ​​​കൊ​വി​ഡ്​​ ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​സം​സ്ഥാ​ന​ത്തെ​ ​ജ​യി​ലു​ക​ളി​ൽ​ ​മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ ​ശ​ക്ത​മാ​ക്കാ​ൻ​ ​ഡി.​ജി.​പി​ ​ഋ​ഷി​രാ​ജ് ​സിം​ഗ് ​ജ​യി​ൽ​ ​സൂ​പ്ര​ണ്ടു​മാ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ക​ണ്ണൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ 200​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ന​ട​പ​ടി.​ ​സം​സ്ഥാ​ന​ത്തെ​ 55​ ​ജ​യി​ലു​ക​ളി​ലും​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​ജ​യി​ൽ​ ​അ​ധി​കൃ​ത​ർ​ക്ക് ​ആ​രോ​ഗ്യ​വ​കു​പ്പ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​ത​നു​സ​രി​ച്ച് ​ജീ​വ​ന​ക്കാ​ർ​ക്കും​ ​ത​ട​വു​കാ​ർ​ക്കും​ ​മാ​സ്​​ക്​​ ​നി​ർ​ബ​ന്ധ​മാ​ക്കി.​ത​ട​വു​കാ​ർ​ക്ക് ​ആ​റ്​​ ​തു​ണി​ ​മാ​സ്​​ക് ​ന​ൽ​ക​ണ​മെ​ന്നും​ ​സൂ​പ്ര​ണ്ടു​മാ​രോ​ട് ​നി​ർ​​​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്​.​ ​ത​ട​വു​കാ​രെ​ ​പ്ര​ത്യേ​കം​ ​ഗ്രൂ​പ്പു​ക​ളാ​ക്കി​ ​തി​രി​ച്ച്​​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ച്ചാ​യി​രി​ക്ക​ണം​ ​ഭ​ക്ഷ​ണം​ ​ന​ൽ​കേ​ണ്ട​തും​ ​താ​മ​സി​പ്പി​ക്കേ​ണ്ട​തും.


മ​റ്റ് ​നി​ർ​ദ്ദേ​ശ​ങ്ങൾ
​ ​മാ​സ്​​ക്​​ ​നി​ർ​മ്മി​ക്കു​ന്ന​ ​ജ​യി​ലു​ക​ളി​ൽ​ ​അ​വ​ര​വ​ർ​ക്ക്​​ ​ആ​വ​ശ്യ​മു​ള്ള​ത് ​സ്വ​ന്ത​മാ​യി​ ​നി​ർ​മ്മി​ക്ക​ണം
​ ​അ​ല്ലാ​ത്ത​ ​ജ​യി​ലു​ക​ളി​ൽ​ ​മാ​സ്​​ക്​​ ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ക്ക​ണം
​ ​കൊ​വി​ഡ്​​ ​രോ​ഗ​ ​ല​ക്ഷ​ണ​മു​ള്ള​വ​രെ​ ​പ്ര​ത്യേ​കം​ ​ബ്ലോ​ക്കി​ൽ​ ​പാ​ർ​പ്പി​ക്ക​ണം
​ ​ജീ​വ​ന​ക്കാ​ർ​ ​ജ​യി​ലി​ൽ​ ​കൊ​വി​ഡ്​​ ​പ്രോ​​​ട്ടോ​ക്കോ​ൾ​ ​പാ​ലി​ക്ക​ണം
​ ​ത​ട​വു​കാ​ർ​ക്കി​ട​യി​ൽ​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ക്കാ​ൻ​ ​ക്ര​മീ​ക​ര​ണ​മൊ​രു​ക്ക​ണം


​ ​ത​ട​വു​കാ​ർ​ക്ക് ​വാ​ക്സി​ൻ​ ​ഉ​റ​പ്പാ​ക്ക​ണം
ജ​യി​ലി​ൽ​ ​തെ​ർ​മ​ൽ​ ​സ്​​കാ​ന​ർ,​ ​പ​ൾ​സ്​​ ​ഓ​ക്​​സോ​ ​മീ​റ്റ​ർ,​ ​സാ​നി​റ്റൈ​സ​ർ​ ​എ​ന്നി​വ​ ​ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച്​​ ​ഉ​റ​പ്പാ​ക്ക​ണം.​ ​എ​ല്ലാ​ ​ത​ട​വു​കാ​ർ​ക്കും​ ​മു​ൻ​ഗ​ണ​നാ​ ​ക്ര​മ​ത്തി​ന​നു​സ​രി​ച്ച്​​ ​വാ​ക്​​സി​ൻ​ ​ന​ൽ​കാ​നു​ള്ള​ ​ക്ര​മീ​ക​ര​ണ​ങ്ങ​ളും​ ​ഒ​രു​ക്ക​ണം.​ ​രോ​ഗ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ത​ട​വു​കാ​ർ​ക്ക് ​പ​രോ​ളി​നു​ള്ള​ ​ന​ട​പ​ടി​യും​ ​സ്വീ​ക​രി​ക്ക​ണം​​.​ ​ഇ​തി​ൽ​ ​അ​ർ​ഹ​മാ​യ​ ​കൂ​ടു​ത​ൽ​ ​പേ​രെ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​ഈ​ ​വ​ർ​ഷം​ ​പ​രോ​ളി​ന് ​അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കും​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​വ​ർ​ക്കും​ ​ഇ​തി​ന്റെ​ ​ആ​ന​കൂ​ല്യം​ ​ല​ഭി​ക്കും.
നി​ല​വി​ൽ​ ​ര​ണ്ടാ​ഴ്​​ച​ത്തെ​ ​അ​ടി​യ​ന്ത​ര​ ​പ​രോ​ൾ​ ​അ​നു​വ​ദി​ക്കാ​നാ​ണ്​​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​ഉ​ത്ത​ര​വ്​.​ ​രോ​ഗ​വ്യാ​പ​നം​ ​കൂ​ടു​ക​യാ​ണെ​ങ്കി​ൽ​ ​പ​രോ​ൾ​ ​കാ​ലാ​വ​ധി​ ​നീ​ട്ടാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.