കോവളം: കൊവിഡ് രോഗികൾക്ക് വിവിധ സേവനങ്ങളുമായി നിയുക്ത എം.എൽ.എ എം. വിൻസെന്റിന്റെ കോവളം കെയർ പദ്ധതി. കൊവിഡ് രോഗികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ്, ഭക്ഷ്യ കിറ്റുകൾ, അലോപ്പതി മരുന്നുകൾ, ഹോമിയോ പ്രതിരോധ മരുന്നുകൾ, രോഗികൾക്കായുള്ള മാർഗ നിർദ്ദേശങ്ങൾ, പാചകം ചെയാൻ കഴിയാത്തവർക്ക് ഭക്ഷണം, ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ വിവരങ്ങൾ, സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ലഭ്യത, കോ വാക്സിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ എന്നീ സേവനങ്ങളാണ് കോവളം കെയർ പദ്ധതി നൽകുന്നത്. മരുതൂർക്കോണം പി.ടി.എം സ്കൂളിലാണ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത്. ബന്ധപ്പെടേണ്ട നമ്പറുകൾ 8592088376, 9847189428.