d

നെടുമങ്ങാട്: കൊവിഡ് ബാധിച്ച് മരിച്ച അമ്മയ്‌ക്ക് അവസാനം ലഭിച്ച പെൻഷൻ തുക മകൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. കരകുളം സ്വദേശി മാലിനിക്ക് ലഭിച്ച 5000 രൂപ പെൻഷനാണ് മകൻ മനോജ് നിയുക്ത എം.എൽ.എ അഡ്വ. ജി.ആർ. അനിലിനെ ഏൽപ്പിച്ചത്. പിറന്നാൾ ആഘോഷം ഒഴിവാക്കി ചെലവിനായി കരുതിയ തുക പൂവത്തൂർ സ്വദേശി ശ്രീലാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ നിയുക്ത എം.എൽ.എയെ ഏൽപിച്ചു. സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ വേങ്കവിള, കരകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽകുമാർ എന്നിവർ സന്നിഹിതരായി.