general

ബാലരാമപുരം:കൊവിഡ് പോസിറ്റീവ് ആയി വീടുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി നരുവാമൂട് പൊലീസ്. നരുവാമൂട് മേക്കറക്കോണം പ്രദേശത്ത് കൊവിഡ് പോസിറ്റീവായ നിർദ്ധന കുടുംബത്തിനാണ് പൊലീസും നരുവാമൂട് ശബരി സ്റ്റോർ ഉടമ ഷിബുവുമായി സഹകരിച്ച് ഭക്ഷ്യധാന്യം എത്തിച്ചുനൽകിയത്.നരുവാമൂട് സി.ഐ നോബിൽ മാനുവേൽ,​എ.എസ്.ഐ രാജേഷ്,​എസ്.സി.പി.ഒ പ്രദീപ്,​വനിതാ സി.പി.ഒ പ്രേമ എന്നിവരുടെ നേത്യത്വത്തിലായിരുന്ന രോഗികൾക്ക് സഹായമെത്തിച്ചത്.നരുവാമൂട് പ്രദേശത്തെ കൊവിഡ് പോസീറ്റീവായ രോഗികൾക്ക് ലോക്കൽ പൊലീസിന്റെ പൂർണ്ണ സഹായവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് സി.ഐ അറിയിച്ചു.വരും ദിവസങ്ങളിൽ രോഗികൾക്ക് തുടർ സഹായങ്ങൾ ചെയ്യുമെന്നും സി.ഐ പറഞ്ഞു.