surendran-pilla-

തിരുവനന്തപുരം: എൽ.ജെ.ഡി. നേതൃയോഗത്തിൽ നാലു ഭാരവാഹികൾ രാജിവെച്ചുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.സുരേന്ദ്രൻ പിള്ള അറിയിച്ചു.

രാജിവെയ്ക്കുകയല്ല, മറിച്ച് പുനസംഘടനയ്ക്ക് വേണ്ടി രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും അദേഹം പറഞ്ഞു. ഭാരവാഹികൾ എന്ന നിലയിൽ പാർട്ടിയ്ക്കുണ്ടായ കുറവുകൾ ചർച്ച ചെയ്യുകയും ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ അവയൊന്നും ആരെയും വിമർശിക്കാനോ പ്രയാസപ്പെടുത്താനോ ആയിരുന്നില്ലയെന്നും സ്വയം വിമർശനമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.