തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവിടങ്ങളിൽ കഴിയുന്നവർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തുതുടങ്ങി. ഇന്നലെ തമ്പാനൂരിലും കിഴക്കേക്കോട്ടയിലും ഉച്ചഭക്ഷണം വിതരണം ചെയ്തു. വരും ദിവസങ്ങളിലും ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.