പോത്തൻകോട്: കോലിയക്കോട്, പോത്തൻകോട് പ്രദേശങ്ങളിൽ ഞായറാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇടത്താട് ചിറ്റൂർകോണത്ത് സുനിൽകുമാറിന്റെ വീടിന് ഇടിമിന്നലേറ്റു. ഇടിയുടെ ആഘാതത്തിൽ ചുവരിടിഞ്ഞിട്ടുണ്ട്. കൂടാതെ പുറത്തുവച്ചിരുന്ന പ്ലാസ്റ്റിക് കുടവും ബക്കറ്റും പൊട്ടിത്തെറിക്കുകയും ചെയ്തു. വൈദ്യുത ഉപകരണങ്ങൾ ഇടിമിന്നലിൽ നശിച്ചിട്ടുണ്ട്. കോലിയക്കോട് കലുങ്ക് ജംഗ്ഷനിൽ സൗപർണികയിൽ സുരേഷ്‌കുമാറിന്റെ വീട്ടിലും ഇടിമിന്നലേറ്റു. ഇവിടേയും വൈദ്യുത ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.