തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി ചാല സെൻട്രൽ സ്‌കൂൾ ഏറ്റെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഏറ്റെടുത്ത സ്‌കൂൾ കെട്ടിടം തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. പുനരധിവസിപ്പിക്കന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കുന്നതിനായി നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായും കളക്ടർ അറിയിച്ചു.